ഡല്‍ഹി (www.evisionnews.in): ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജെഡിയു സംസ്ഥാന അധ്യക്ഷനും നിയുക്ത രാജ്യ സഭാംഗവുമായ എംപി വീരേന്ദ്ര കുമാറിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സത്യപ്രതിജ്ഞയ്ക്കായി ഡല്‍ഹിയിലെത്തിയ വീരേന്ദ്രകുമാറിനെ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ ഗുഡ്ഗാവിലെ മെതാന്ത മെഡിസിറ്റിയിലേക്ക് മാറ്റി. വീരേന്ദ്ര കുമാറിനെ ശാസ്ത്രക്രിയക്ക് വിധേയനാക്കണമെന്നും ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.കെ ആന്റണി, വി.എം സുധീരന്‍, രമേശ് ചെന്നിത്തല തുടങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
Post a Comment
0 Comments