കാസര്‍കോട്: (www.evisionnews.in) ലഹരിക്കടിമപ്പെടുന്നവര്‍ മാനവികതയുടെ നഷ്ട സൗഭാഗ്യങ്ങളാണ്. സ്വന്തം വിവേചന ശക്തിയെ അവര്‍ മൃഗീയതയ്ക്ക് പണയം വെയ്ക്കുന്നു. ഖുര്‍ആന്‍ മനുഷ്യ നാശത്തിന് ഹേതുവാകുന്ന നാല് കാരണങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. അതില്‍ ഒന്നാം സ്ഥാനം നല്‍കിയത് ലഹരി പദാര്‍ത്ഥങ്ങള്‍ക്കാണ്. ആ നിലക്ക് മാനവികതയുടെ ഒന്നാമത്തെ ശത്രു ലഹരി തന്നെയാണ്. കാസര്‍കോട് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കണ്‍വീനര്‍ ഹാഷിം അരിയില്‍ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു. പുകഞ്ഞ് തീരുന്നു എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
മയക്കു മരുന്നുകളുടെ ലോകം നമ്മുടെ കുരുന്നുകളെയാണ് അന്ധകാരത്തിലേക്ക് കൊണ്ടു പോകുന്നത്. ഇളംതൈ പിഴുതെറിയാനാണല്ലോ എന്നും എളുപ്പം.ശ്രദ്ധ ചെലുത്തേണ്ടവര്‍ ഇന്നും ഉറങ്ങുന്നുവെന്നതാണ് ആശങ്കളില്‍ ഏറ്റവും വലുത്.
'ഉണരുക നാം' നിത്യനിദ്രയില്‍ ആണ്ടു പോയേക്കാവുന്ന ഒരുപാടുപേരെ രക്ഷിക്കാന്‍.
മുസ്ലിം കേന്ദ്രങ്ങള്‍ കഞ്ചാവിന്റെ കേന്ദ്രങ്ങളാവുന്നു എന്ന പോലീസുദ്യോഗസ്ഥന്റെ വാക്ക് ആക്ഷേപമായി കാണേണ്ടതില്ല. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയേണ്ടി വരുമ്പോള്‍ അത് പറയുന്നവരെ കേള്‍ക്കുക.
നല്ല ശബ്ദങ്ങളെ അവഗണിക്കുന്നത് കൂട്ട നിലവിളികള്‍ക്കിടയാക്കും.
key word- pukanj-theerunnu-hashim
Post a Comment
0 Comments