Type Here to Get Search Results !

Bottom Ad

ദയാനന്ദനെ കൊലപ്പെടുത്തിയത് കഴുത്ത്മുറുക്കി: ബന്ധുവായ 19കാരന്‍ പോലീസ് കസ്റ്റഡിയില്‍


കാസര്‍കോട് (www.evisionnews.in): നെല്ലിക്കുന്ന് ബീച്ച് റോഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നെല്ലിക്കുന്ന് കോളനിയിലെ ദയാനന്ദനെ (49) കൊലപ്പെടുത്തിയത് കഴുത്തില്‍ കയര്‍ മുറുക്കിയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ദയാനന്ദന്റെ ബന്ധുവായ 19കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

അതേസമയം മരണത്തില്‍ ദൂരൂഹതയുള്ളതിനാല്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുവരുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. 

നെല്ലിക്കുന്ന് കോളനിയിലെ ദയാനന്ദ (49)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച വൈകിട്ടോടെ അഴകിയ നിലയില്‍ കാണപ്പെട്ടത്. രൂക്ഷമായ ദുര്‍ഗന്ധം അനുഭവിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ദയാനന്ദന്‍ ഇടക്കിടെ വീട്ടില്‍ അക്രമം കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനാല്‍ ഒരു മാസം മുമ്പ് പോലീസെത്തി ദയാനന്ദനെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഏതാനും ദിവസം മുമ്പാണ് ദയാനന്ദന്‍ വീട്ടിലെത്തിയത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ ദയാനന്ദനും ബന്ധുക്കളും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നതായി പറയുന്നു.



Post a Comment

0 Comments

Top Post Ad

Below Post Ad