ഹൈദരാബാദ് (www.evisionnews.in): മദ്യപിച്ചെത്തിയുള്ള ഉപദ്രവം അസഹ്യമായപ്പോള്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. ഹൈദരാബാദിലെ നല്ലകണ്ടയിലാണ് സംഭവം. 48 കാരനായ ഗംഗാധറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഇയാളുടെ ഭാര്യ വിജയലക്ഷ്മി (45) പോലീസില്‍ കീഴടങ്ങി.
വീട്ടില്‍ മദ്യപിച്ചെത്തിയ ഗംഗാധര്‍ വിജയലക്ഷ്മിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഉറങ്ങാന്‍ പോയ ഗംഗാധറെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു. വയറ്റില്‍ ആഴത്തില്‍ മുറിവേറ്റ ഗംഗാധറിന്റെ മരണം ഉറപ്പാക്കിയ ശേഷം വിജയലക്ഷ്മി നല്ലകണ്ട പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. സംഭവത്തിന് തലേ ദിവസവും ഗംഗാധര്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി പോലീസ് പറഞ്ഞു.
തെലങ്കാനയിലെ നിസാമാബാദ് ജില്ല സ്വദേശികളാണ് ഗംഗാധറും വിജയലക്ഷ്മിയും. പത്ത് വര്‍ഷം മുന്‍പാണ് ഇവര്‍ ഹൈദരാബാദിലേക്ക് താമസം മാറിയത്. ഇവരുടെ രണ്ടു പെണ്‍കുട്ടികളും വിവാഹിതരാണ്. വീടിന് സമീപമുള്ള ഒരു സ്‌കൂളില്‍ സഹായിയായി ജോലി നോക്കിയാണ് വിജയലക്ഷ്മി കുടുംബം പുലര്‍ത്തിയിരുന്നത്.

Post a Comment
0 Comments