കൊല്ലം: (www.evisionnews.in) കാര്‍ മാറ്റിയിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം യുവാവിന്റെ മരണത്തില്‍ കലാശിച്ചു. കൊല്ലത്താണ് ശനിയാഴ്ച രാത്രി സംഭവമുണ്ടായത്. ബിയര്‍ വൈന്‍ പാര്‍ലറിന് മുന്നില്‍ നിന്ന് കാറ് മാറ്റിയിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിജോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ജില്ലാ ആശുപത്രിക്ക് സമീപമുള്ള ബിയര്‍ പാര്‍ലറിലെത്തിയ സിജോ അവിടെവെച്ച് സുഹൃത്തായ ടിറ്റോയുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് ടിജോയുടെ നാല് സുഹൃത്തുക്കള്‍ കാറില്‍ എത്തിയത്. ടിജോയോട് സംസാരിച്ചശേഷം നാലുപേരും ബിയര്‍ പാര്‍ലറിലേക്ക് കയറി.
ഇവര്‍ തിരികെ എത്തിയപ്പോള്‍ കാറിന് മുന്നില്‍ സിജോയുടെ ബൈക്ക് ഇരിക്കുന്നത് കണ്ടത്. ഇതിന്റെ പേരില്‍ തര്‍ക്കമായി തുടര്‍ന്ന് നാലംഗ സംഘം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഉടന്‍ തന്നെ സിജോയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ നാലുപേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
keywords: car-parking-quarrel-one-killed-kollam


Post a Comment
0 Comments