Type Here to Get Search Results !

Bottom Ad

280 കുപ്പി വിദേശമദ്യം എക്‌സൈസ് പിടികൂടി


കുമ്പള: (www.evisionnews.in) മീഞ്ച ബേരിക്കയില്‍നിന്ന് 280 കുപ്പി വിദേശമദ്യം എക്‌സൈസ് അധികൃതര്‍ പിടികൂടി. രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മീഞ്ച ബേരിക്കയിലെ കൃപാകര (22), ഗണേശ (40) എന്നിവരെയാണ് ശനിയാഴ്ച രാവിലെ കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജയകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

ഇലക്ഷന്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടയിലായിരുന്നു ബൈക്കില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. 180 മില്ലിയുടെ പ്ലാസ്റ്റിക് കുപ്പികളില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മദ്യം. അസി. ഇന്‍സ്‌പെക്ടര്‍ എം.പവിത്രന്‍, സി.ഇ.ഒ.മാരായ പി.സുരേശന്‍, സംജിത്ത്, സുധി എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

keywords: 280-bottle-foreign-beer-captured-excise-kumbala

Tags

Post a Comment

0 Comments

Top Post Ad

Below Post Ad