Type Here to Get Search Results !

Bottom Ad

സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ് ക്വാര്‍ട്ടര്‍-സെമി മത്സരം ഇന്ന്


ചെറുവത്തൂര്‍: (www.evisionnews.in) കാലിക്കടവ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍ മത്സരങ്ങള്‍ ഞായറാഴ്ച നടക്കും. 

ശനിയാഴ്ച നടന്ന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം മലപ്പുറത്തെയും (39-10), തൃശൂര്‍ കോഴിക്കോടിനെയും (41-10), കണ്ണൂര്‍ വയനാടിനെയും (41-16), പത്തനംതിട്ട പാലക്കാടിനെയും (50-24), കാസര്‍കോട് പാലക്കാടിനെയും (31-22), എറണാകുളം ഇടുക്കിയെയും (57-45), തിരുവനന്തപുരം ആലപ്പുഴയെയും (69-37), കണ്ണൂര്‍ കൊല്ലത്തെയും (53-45) തോല്‍പിച്ചു.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം പത്തനംതിട്ടയെയും (37-7), കണ്ണൂര്‍ ആലപ്പുഴയെയും (32-12), വയനാട് കാസര്‍കോടിനെയും (23-6), തിരുവനന്തപുരം പത്തനംതിട്ടയെയും (35-22), കൊല്ലം വയനാടിനെയും (40-30), തിരുവനന്തപുരം എറണാകുളത്തെയും (40-14), കോഴിക്കോട് തിരുവനന്തപുരത്തെയും (57-38), ഇടുക്കി മലപ്പുറത്തെയും (34-17) പരാജയപ്പെടുത്തി.

keywords:basket-ball-contest-cheruvathur

Post a Comment

0 Comments

Top Post Ad

Below Post Ad