ന്യുഡല്‍ഹി (www.evisionnews.in): ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തിയുടെ സ്‌കൂളിലോ, കോളേജിലോ, ക്ലാസിലോ പഠിച്ച ആരേങ്കിലുമുണ്ടെങ്കില്‍ അവരെ ആവശ്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹപാഠികളെ തേടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പരസ്യം വൈറലാകുന്നു. മോദിയുടെ കോളജ് പഠനത്തിന്റെ വിശദാംശങ്ങള്‍ തിരക്കിയുള്ള വിവരാവകാശ രേഖയ്ക്ക് ഡല്‍ഹി സര്‍വ്വകലാശാല മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് അപേക്ഷകന്‍ മോഡിയുടെ സഹപാഠികളെ അന്വേഷിച്ച് സോഷ്യല്‍ മീഡിയായില്‍ തിരച്ചില്‍ തുടങ്ങിയത്.
'വാണ്ടഡ്' എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. ഫോട്ടോയില്‍ കാണുന്ന വ്യക്തിയുടെ സ്‌കുളിലോ, കോളേജിലോ, ക്ലാസ്സിലോ പഠിച്ച ആരേങ്കിലുമുണ്ടെങ്കില്‍ അവരെ ആവശ്യമുണ്ട് എന്നതാണ് പോസ്റ്ററിലെ ഉള്ളടക്കം. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ കാലഘട്ടത്തിന്റെ ദുരുഹത ഇതോടുകൂടി അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത് . പ്രധാനമന്ത്രിയുടെ ബിരുദാനന്തര ബിരുദത്തിന്റെ വിശദാംശങ്ങള്‍ തിരക്കിയുള്ള വിവരാവകാശരേഖ കുറച്ചുനാളുകള്‍ക്ക് മുമ്പ ഗുജറാത്ത് യുണിവേഴ്സിറ്റിയും തിരസ്‌കരിച്ചിരുന്നു.
Post a Comment
0 Comments