തിരുവനന്തപുരം (www.evisionnews.in): കൊല്ലം വെടിക്കെട്ടു ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും സന്ദര്‍ശിച്ചത് അനുചിതമായിരുന്നെന്ന് ആരോഗ്യമേഖലാ ഡയറക്ടര്‍. ഏഴെട്ടു രോഗികളെ അതീവ ഗുരുതരാവസ്ഥയില്‍ 60 മുതല്‍ 90% വരെ പൊള്ളലേറ്റ നിലയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച സമയത്താണ് മോദിയും രാഹുല്‍ ഗാന്ധിയും പ്രത്യേകം പ്രത്യേകം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്. ഇത് അനാവശ്യമായിരുന്നു.' എന്ന് ആരോഗ്യമേഖലാ ഡയറക്ടര്‍ ആര്‍. രമേഷ് പറഞ്ഞതായി പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ടു ചെയ്തു.
മോദി സന്ദര്‍ശനം നടത്തിയ ഞായറാഴ്ച 136 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനു പുറമേ 18 മൃതദേഹങ്ങളും കൊണ്ടുവന്നു. പല മൃതശരീരങ്ങളും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലായിരുന്നെന്നും അദ്ദേഹം പറയുന്നു. മോദിയുടെ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളെ തട്ടിമാറ്റിയെന്നും ഇത് വാക്കുതര്‍ക്കങ്ങള്‍ക്കിടയാക്കിയെന്നും അദ്ദേഹം പറയുന്നു. 'മോദി സന്ദര്‍ശിച്ച സമയത്ത് എന്നെ തള്ളിമാറ്റുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള വാക്കേറ്റത്തിനുശേഷം ഞാനും മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറും ഞങ്ങളുടെ മുറികളിലേക്ക് തിരിച്ചുപോയി.
കത്തിക്കരിഞ്ഞ മൃതശരീരങ്ങളും ഗുരുതരമായി പൊള്ളലേല്‍ക്കുകയും കൈകാലുകള്‍ നഷ്ടപ്പെടുകയും ചെയ്ത രോഗികളും നിറഞ്ഞ ആശുപത്രി ഇത്തരമൊരു അവസ്ഥയില്‍ വി.വി.ഐ.പികള്‍ സന്ദര്‍ശിക്കുന്നത് അനുചിതമാണ്. അവര്‍ ദുരന്തത്തിന് ഇരയായവരെ സന്ദര്‍ശിക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. പക്ഷെ അത് ദുരന്തമുണ്ടായി രണ്ടോ മൂന്നോ ദിവസത്തിനു ശേഷം മതിയായിരുന്നു. അല്ലാതെ ദുരന്തം നടന്നു മണിക്കൂറുകള്‍ക്കുള്ളിലായിരുന്നില്ല അവര്‍ വരേണ്ടിയിരുന്നത്.' അദ്ദേഹം പറയുന്നു. 'ആദ്യ മണിക്കൂറുകള്‍ ഞങ്ങളെ സംബന്ധിച്ച് ഇരകളുടെ ജീവന്‍ രക്ഷിക്കേണ്ട സുവര്‍ണ നിമിഷങ്ങളാണ്. മോദിയും രാഹുല്‍ ഗാന്ധിയും മാത്രമല്ല ഐ.സി.യുവിലും വാര്‍ഡിലും സന്ദര്‍ശിച്ചത്. അവരുടെ ഒപ്പം സഹായികളും ഫോട്ടോഗ്രാഫര്‍മാരുമുണ്ടായിരുന്നു. ഞാനിത് എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് ഞങ്ങളുടെ പരിധിക്കും അപ്പുറമായിരുന്നു.' രമേഷ് വ്യക്തമാക്കി. കൊല്ലം ദുരന്തം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സ്ഥലം സന്ദര്‍ശിക്കുന്നതിനെ എതിര്‍ത്തിരുന്നു എന്നു പറഞ്ഞു കഴിഞ്ഞദിവസം ഡി.ജി.പി സെന്‍കുമാര്‍ രംഗത്തുവന്നിരുന്നു.

Post a Comment
0 Comments