Type Here to Get Search Results !

Bottom Ad

തുള്ളി വെള്ളമില്ല: കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ പ്രവര്‍ത്തനം പ്രതിസന്ധിയില്‍


കാഞ്ഞങ്ങാട് (www.evisionnews.in): ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോയുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന് സൂചന. ഡിപ്പോയിലെ ജലക്ഷാമത്തിനു പരിഹാരം കണ്ടില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളുമായി രംഗത്തിറങ്ങാന്‍ ജീവനക്കാര്‍ ആലോചന തുടങ്ങി.

പ്രാഥമികാവശ്യത്തിനുപോലും ജലമില്ലാതെ ജീവനക്കാര്‍ ദുരിതത്തിലാണ്. ഒന്നരമാസത്തിലേറെയായി ഇവിടെ വെള്ളമില്ലാതായിട്ട്. കുടിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും കഴിയാതെ ഇവിടെ താമസിച്ചു ജോലി ചെയ്യേണ്ടി വരുന്ന 35 ജീവനക്കാരാണു കഷ്ടപ്പെടുന്നത്. തൊട്ടടുത്തുള്ള ബല്ല വില്ലേജ് ഓഫിസിനു സമീപത്തെ കുഴല്‍ക്കിണറിനെയാണു ജീവനക്കാര്‍ ആശ്രയിച്ചിരുന്നത്. വേനല്‍ കടുത്തതോടെ ഇവിടെയും വെള്ളമില്ലാതായി. ജലക്ഷാമത്തെത്തുടര്‍ന്നു കാഞ്ഞങ്ങാട് ഡിപ്പോയിലെ ബസുകള്‍ മിക്ക ദിവസങ്ങളിലും കഴുകാറുമില്ല. 

ഡിപ്പോയിലെ ജലക്ഷാമത്തിനു പരിഹാരമായി സ്വന്തമായി കിണര്‍ കുഴിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ട് ഒരു വര്‍ഷമായെങ്കിലും ഇപ്പോഴും പാതിവഴിയിലാണ്. മഴക്കാലത്ത് ആരംഭിച്ച നിര്‍മാണ പ്രവൃത്തി കിണറ്റില്‍ മഴവെള്ളം കയറിയതിനാല്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പ്രവൃത്തി പുനരാരംഭിച്ചുമില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad