Type Here to Get Search Results !

Bottom Ad

ലൈസന്‍സ് കൈയില്‍ കൊണ്ടുനടക്കേണ്ട: മൊബൈല്‍ ആപ്പ് റെഡി


ഹൈദരാബാദ് (www.evisionnews.in): ലൈസന്‍സ് ഉള്‍പ്പടെ വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ ഇനി മുതല്‍ കൈയില്‍ കൊണ്ടുനടക്കേണ്ട ആവശ്യമില്ല. ഇവ വളരെ എളുപ്പത്തില്‍ സൂക്ഷിക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുകയാണ് ഗതാഗത വകുപ്പ്. തെലുങ്കാന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് മൊബൈല്‍ ആപ്പ് തയാറാക്കിയിരിക്കുന്നത്.

വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും ലൈസന്‍സിന്റെയും വിവരങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും. ആര്‍.ടി.എ എം വാലറ്റ് എന്നാണ് ആപ്പിന്റെ പേര്. ഡ്രൈവിംഗ് ലൈസന്‍സും മറ്റു വിവരങ്ങളും കൈയില്‍ കൊണ്ടു നടക്കുന്നതിന്റെ അസൗകര്യവും നഷ്ടപ്പെടാനുള്ള സാധ്യതയും മനസിലാക്കിയാണ് പുതിയ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്.

ഗതാഗത വകുപ്പ് തയാറാക്കിയിരിക്കുന്ന ഡിജിറ്റല്‍ സൗകര്യത്തില്‍ പ്രാഥമിക വിവരങ്ങള്‍ നല്‍കിയാല്‍ ലൈസന്‍സിന്റെയും വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആപ്ലിക്കേഷനില്‍ സേവ് ചെയ്യപ്പെടും. പിന്നീട് പോലീസോ ട്രാന്‍പോര്‍ട്ട് ഉദ്യോഗസ്ഥരോ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ സ്മാര്‍ട്ട്ഫോണിലുള്ള ആര്‍.ടി.എ എം വാലറ്റിലെ വിവരങ്ങള്‍ കാണിച്ചാല്‍ മതി. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.


Keywords: National-news-mobile-app-ios-licencee 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad