റായ്പൂര്‍ (www.evisionnews.in): രാജ്യത്ത് 'ഭാരത് മാതാ കീ ജയ്' വിവാദം കത്തിനില്‍ക്കുന്നതിനിടെ മുദ്രാവാക്യം വിളിക്കാന്‍ തയാറാകാത്തവരുടെ താടിയെല്ല് അടിച്ചു പൊട്ടിക്കണമെന്ന പ്രസ്താവനയുമായി ഛത്തീസ്ഗഢ് വിദ്യാഭ്യാസമന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാള്‍. 'ഇന്ത്യയില്‍ ജനിച്ച് ഇവിടത്തെ വെള്ളവും കുടിച്ച് ഇവിടെ തന്നെ മരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കേണ്ടി വരും.' അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് നിയമമില്ലായിരുന്നവെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്നവരുടെ തലയറുക്കുമെന്ന് ബാബരാംദേവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ ശിവസേന ഉള്‍പ്പടെയുള്ള സംഘടനകളും വിഷയത്തില്‍ പ്രകോപനകരമായി പ്രതികരിച്ചിരുന്നു.
ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ താടിയെല്ല് അടിച്ചുപൊട്ടിക്കണം : ഛത്തീസ്ഗഢ് മന്ത്രി
10:13:00
0
റായ്പൂര്‍ (www.evisionnews.in): രാജ്യത്ത് 'ഭാരത് മാതാ കീ ജയ്' വിവാദം കത്തിനില്‍ക്കുന്നതിനിടെ മുദ്രാവാക്യം വിളിക്കാന്‍ തയാറാകാത്തവരുടെ താടിയെല്ല് അടിച്ചു പൊട്ടിക്കണമെന്ന പ്രസ്താവനയുമായി ഛത്തീസ്ഗഢ് വിദ്യാഭ്യാസമന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാള്‍. 'ഇന്ത്യയില്‍ ജനിച്ച് ഇവിടത്തെ വെള്ളവും കുടിച്ച് ഇവിടെ തന്നെ മരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കേണ്ടി വരും.' അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് നിയമമില്ലായിരുന്നവെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്നവരുടെ തലയറുക്കുമെന്ന് ബാബരാംദേവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ ശിവസേന ഉള്‍പ്പടെയുള്ള സംഘടനകളും വിഷയത്തില്‍ പ്രകോപനകരമായി പ്രതികരിച്ചിരുന്നു.
Post a Comment
0 Comments