Type Here to Get Search Results !

Bottom Ad

നീണ്ട ഇളവേളക്ക് ശേഷം മന്‍മോഹന്‍ സിംഗ് അധ്യാപക കുപ്പായമണിയുന്നു


ന്യൂഡല്‍ഹി (www.evisionnews.in): നീണ്ട അമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അധ്യാപക വേഷമണിയുന്നു. അധ്യാപന രംഗത്ത് ഹരിശ്രീ കുറിച്ച പഞ്ചാബ് സര്‍വകലാശാലയിലെ ജവഹര്‍ലാല്‍ നെഹ്റു ചെയറിലെ പ്രൊഫസറായാണ് അദ്ദേഹം വീണ്ടും വരിക.

1957ലാണ് സര്‍വകലാശാലയില്‍ സീനിയര്‍ ലക്ചററായി മന്‍മോഹന്‍ സിംഗിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് 1966ല്‍ ന്യൂയോര്‍ക്കിലെ യുഎന്‍ സെക്രട്ടേറിയറ്റില്‍ ഇക്കോണമിക് അഫയേഴ്സ് ഓഫീസറായി നിയമനം ലഭിച്ചതോടെ സര്‍വകലാശാലയില്‍ നിന്ന് രാജിവക്കുകയായിരുന്നു. 

പിന്നീട് ധനമമന്ത്രിയും നീണ്ട പത്തു വര്‍ഷക്കാലം പ്രധാനമന്ത്രി പദവും വഹിച്ചതിനു ശേഷം കുറച്ചു കാലം വായനയുമൊക്കെയായി വീട്ടിലിരിക്കാനായിരുന്നു മന്‍മോഹന്‍ സിംഗിന്റെ തീരുമാനം. തുടര്‍ന്നായിരുന്നു സര്‍വകലാശാല അദേഹത്തെ സമീപിച്ചത്. സര്‍വകലാശാലയുടെ ക്ഷണം അദേഹം സ്വീകരിക്കുകയായിരുന്നു. അധ്യാപകരുമായും കുട്ടികളുമായി പുതിയ വിഷയങ്ങളെ കുറിച്ച് സംവദിക്കാനായിരിക്കും തന്റെ ശ്രമമെന്നാണ് മന്‍മോഹന്‍ സിംഗിന്റെ പ്രതികരണം.

Post a Comment

0 Comments

Top Post Ad

Below Post Ad