Type Here to Get Search Results !

Bottom Ad

പ്ലേസ്റ്റോറിലെ നൂറിലധികം ആപ്പുകളില്‍ അപകടകാരിയായ വൈറസുള്ളതായി കണ്ടെത്തല്‍


ഇ-ടെക് (www.evisionnews.in): ഗൂഗിള്‍ പ്ലേസ്റ്റോറിലുള്ള 104 ആപ്ലിക്കേഷനുകളില്‍ അപകടകാരിയായ ട്രോജന്‍ വൈറസുള്ളതായി റഷ്യന്‍ വിദഗ്ധരുടെ കണ്ടെത്തല്‍. ആന്‍ഡ്രോയിഡ് സ്പൈ. 277. ഒറിജിന്‍ എന്ന വൈറസാണ് ആപ്ലിക്കേഷനുകളില്‍ ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. റഷ്യയിലെ ആന്റിവൈറസ് സ്ഥാപനമായ 'ഡോ വെബ്ബാ'ണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. വൈറസ് ബാധിച്ച ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറില്‍ നിന്നും 32 ലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ളതായാണ് വിവരം. അതായത് ലക്ഷക്കണക്കിന് ഫോണുകളില്‍ ഈ വൈറസ് കടന്നുകൂടിയതായാണ് കണക്കുകൂട്ടല്‍.

സ്മാര്‍ട്ട് ഫോണുകളിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാധിക്കുന്നതാണ് വൈറസുകള്‍. ഗെയിമുകള്‍, മെസേജിംഗ് സര്‍വീസുകള്‍, ഇമേജ് എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍, വീഡിയോ പ്ലയര്‍ തുടങ്ങി 104 ജനപ്രീയ ആപ്ലിക്കേഷനുകളിലാണ് വൈറസ് ബാധിച്ചിരിക്കുന്നത്.

ആപ്ലിക്കേഷനുകള്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍, യൂസര്‍ എവിടെയെന്നുള്ള വിവരം, ജി മെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, ഗൂഗിള്‍ ക്ലൗഡ് മെസേജിംഗ് ഐ.ഡി തുടങ്ങിയവയൊക്കെ ചോര്‍ത്തുമെന്നാണ് കണ്ടെത്തല്‍.

Post a Comment

0 Comments

Top Post Ad

Below Post Ad