Type Here to Get Search Results !

Bottom Ad

ബിജെപി ബന്ധം: ചുട്ടമറുപടിയുമായി സുധാകരന്‍


കാസര്‍കോട് (www.eisionnews.in): ഉദുമയിലും മഞ്ചേശ്വരത്തും കോണ്‍ഗ്രസും ബിജെപിയും വോട്ടുമറിക്കുമെന്ന സിപിഎമ്മിന്റെ ആരോപണത്തിന് ചുട്ടമറുപടിയുമായി പ്രമുഖ കോണ്‍ഗ്രസ് നേതാവും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കെ. സുധാകരന്‍. ബുധനാഴ്ച രാവിലെ ഇ വിഷന്‍ സംഘടിപ്പിച്ച മീറ്റ് ദി കാന്റിഡേറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലെ വിവരക്കേടാണത്. ഉദുമയില്‍ മത്സരിക്കുന്നത് ബിജെപിയുടെ ജില്ലാ പ്രസിഡണ്ടാണ്. ആ സ്ഥാനാര്‍ത്ഥിയുടെ വോട്ടുമറിച്ചാല്‍ ബിജെപിക്ക് എന്ത് വിലയുണ്ടെന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മനസിലാക്കണം. രണ്ടര പതിറ്റാണ്ട് കാലത്തെ മാര്‍ക്‌സിസ്റ്റ് ആധിപത്യത്തില്‍ നിന്ന് ഉദുമ മണ്ഡലത്തെ മോചിപ്പിച്ച് നിയമസഭാ തെരഞ്ഞടുപ്പില്‍ യു.ഡി.എഫ് ചരിത്രം സൃഷ്ടിക്കും. കഴിഞ്ഞ 25 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇടതു എം.എല്‍.എമാരുടെ പ്രവര്‍ത്തനങ്ങള്‍ വെറും പരാജയം മാത്രമാണ്. ഭൂരിഭാഗം പഞ്ചായത്തുകളും എംഎല്‍എയും എംപിയും സിപിഎമ്മിനൊപ്പമാണ്.

പക്ഷെ, ഇവരുടെ പ്രവര്‍ത്തന നേട്ടങ്ങള്‍ വട്ടപൂജ്യമാണ്. പൊയ്‌നാച്ചിയിലെ അടഞ്ഞുകിടക്കുന്ന സ്പിന്നിംഗ് മില്ല് തന്നെ നിലവിലുള്ള എംഎല്‍എയുടെ പരാജയത്തിന്റെ ഉത്തമ ഉദാഹരണമാണ്. മില്ലുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ കെ കുഞ്ഞിരാമനു കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് സര്‍ക്കാറിന്റെ പദ്ധതികള്‍ നടപ്പാക്കി അത് സ്വന്തം നേട്ടമാക്കി അവതരിപ്പിക്കുകയാണ് എം.എല്‍.എ ചെയ്യുന്നത്. രാഷ്ട്രീയമായി ഉദുമ എല്‍.ഡി.എഫ് മണ്ഡലമല്ല. ഉദുമയിലേക്ക് കടന്നുവരുമ്പോഴുള്ള സന്ദേഹങ്ങള്‍ ഒഴിവായിക്കഴിഞ്ഞു. യു.ഡി.എഫ് അണികള്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഇതൊക്കെ കാണുമ്പോള്‍ വല്ലാത്ത ഗൃഹാതുരതയാണ് മണ്ഡലത്തോട് തോന്നുന്നത്.
കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിനെ കുറിച്ച് സുധാകരനോട് ചോദിച്ചയുടന്‍ അദ്ദേഹം പറഞ്ഞത് പുകഞ്ഞ കൊള്ളി പുറത്തു തന്നെ എന്നായിരുന്നു. കോണ്‍ഗ്രസിനെക്കാള്‍ അതീതനാവാന്‍ രാഗേഷല്ല ആര്‍ക്കും കഴിയില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥന പോലും മാനിക്കാത്ത രാഗേഷിനായത് കോര്‍പ്പറേഷന്‍ ഭരണം സിപിഎമ്മിന് ഏല്‍പ്പിക്കാന്‍ കഴിഞ്ഞു എന്നത് മാത്രമാണ്. ഇത്തരം കോണ്‍ഗ്രസ് വിരുദ്ധ നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും സുധാകരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് സി.കെ ശ്രീധരന്‍, ഇവിഷന്‍ എം.ഡി റഫീഖ് കേളോട്ട്, ഡയറക്ടര്‍മാരായ ശംസുദ്ദീന്‍ കിന്നിംഗാര്‍, റഊഫ് ബാവിക്കര, എം.എ നജീബ് എന്നിവര്‍ സുധാകരനോടൊപ്പമുണ്ടായിരുന്നു.


Keywords: Kasaragod, news, congress, sudhakaran-u

Post a Comment

0 Comments

Top Post Ad

Below Post Ad