ഇസ്സത്ത് നഗര്‍: (www.evisionnews.in)തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ കാസര്‍കോട് മണ്ഡലത്തില്‍ പാതിവഴിയിലായ വികസനപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനും നാട്ടില്‍ മതമൈത്രിയും സമാധാനവും നിലനിര്‍ത്താനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ തനിക്ക് വോട്ടു നല്‍കി വിജയിപ്പിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍ ആവശ്യപ്പെട്ടു. ഇസ്സത്ത് നഗര്‍ ഹൗസിംഗ് കോളനിയില്‍ ഇസ്സത്ത് നഗര്‍ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി. അബ്ദുല്ല ഹാജി ബെദിര അധ്യക്ഷത വഹിച്ചു. മധൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി ഹാരിസ് ചൂരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി.എം ഇഖ്ബാല്‍, ബഷീര്‍ ഒളയത്തടുക്ക, എം. അയ്യൂബ്, ഹാരിസ് ബെദിര, ഹസൈനാര്‍, മുഹമ്മദ് അബ്ദുല്ല പീടിക, ഇബ്രാഹിം ചൂരി, ബി.എസ് മഹമൂദ്, സുലൈമാന്‍ പ്രസംഗിച്ചു.

Post a Comment
0 Comments