കാസർഗോഡ് :(www.evisionnews.in)പുഴയിൽ മുങ്ങി മരിച്ച എം എസ് എഫ് ജില്ലാ കമ്മിറ്റിയംഗം കല്ലഞ്ചിറയിലെ ജൗഹറിന്റെ നിരാലംബരായ കുടുംബത്തെ സഹായിക്കാൻ എം എസ് എഫ് ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച നടത്തുന്ന ഫണ്ട് ശേഖരണം വൻ വിജയമാക്കാൻ മുഴുവൻ മുസ്ലിം ലീഗ് പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെർക്കളം അബ്ദുള്ള അഭ്യർത്ഥിച്ചു
ജൗഹര്‍ കുടുംബ സഹായ നിധി വിജയിപ്പിക്കുക എം.എസ്.എഫ്
കാഞ്ഞങ്ങാട്: (www.evisionnews.in)കുളിക്കുന്നതിനിടെ കുടുംബൂര്‍ പുഴയില്‍ മുങ്ങി മരണപ്പെട്ട എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റുമായ ജൗഹര്‍ കല്ലഞ്ചിറയുടെ ദാരിദ്ര്യം നിറഞ്ഞ കുടുംബത്തെ സഹായിക്കുന്നതിന് കുടുംബ സഹായ നിധി രൂപീകരിച്ചു. 22ന് വെള്ളിയാഴ്ച പള്ളികള്‍ കേന്ദ്രീകരിച്ച് സഹായധനം സ്വരൂപിക്കും. ഉദാരമതികള്‍ സംഭാവനകള്‍ നല്‍കണമെന്നും അതിന് വേണ്ടി മുഴുവന്‍ എം.എസ്.എഫ് പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. ജൗഹര്‍ കുടുംബത്തെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ ചെര്‍ക്കളയിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലുള്ള എം.എസ്.എഫിന്റെ ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുക. അക്കൗണണ്ട് നമ്പര്‍ : 0671053000004594, ഐ.എഫ്.എസ്.സിഎസ്.ഐ.ബി.എല്‍ 0000671, അഹ്മദ് ഹാശിം, മുഹമ്മദ് ഉസാം. ഇ.
യോഗത്തില്‍ പ്രസിഡന്റ് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. ഇര്‍ഷാദ് മൊഗ്രാല്‍, സി.ഐ.എ. ഹമീദ്, സാദിഖുല്‍ അമീന്‍, ജാഫര്‍ കല്ലഞ്ചിറ, ജാബിര്‍ തങ്കയം, ഇര്‍ഷാദ് പടന്ന, റമീസ് ആറങ്ങാടി, റംഷീദ് നമ്പ്യാര്‍കൊച്ചി, സവാദ് അംഗഡിമുഗര്‍, ഖാദര്‍ ആലൂര്‍, സഹദ് എം.പി, റംഷീദ് തോയമ്മല്‍, സഫ്‌വാന്‍ ആറങ്ങാടി, അസറുദ്ദീന്‍ യു.പി.ടി എന്നിവര്‍ സംബന്ധിച്ചു.

Post a Comment
0 Comments