കൊച്ചി (www.evisionnews.in): ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം മാണി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍ നടപടികള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. വിജിലന്‍സ് നടപടി സ്റ്റേ ചെയ്യനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എസ് പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എസ്.പി സുകേശനെതിരായ അന്വേഷണം പൂര്‍ത്തിയാകുംവരെ നിര്‍ത്തിവക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു.
സുകേശനെതിരെ തെളിവുണ്ടോയെന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സുകേശനെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണ സംഘം സമര്‍പ്പിച്ച സിഡിയുടെ ആധികാരികതയില്‍ഡ കോടതിക്ക് സംശയമുണ്ട്. ലാബ് പരിശോധന റിപ്പോര്‍ട്ടില്ലാതെയാണ് സിഡി കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണ സംഘത്തിന് പോലും കേസിനെ സംബന്ധിച്ച് വ്യക്തതയില്ലെന്നും അതുകൊണ്ട് തന്നെ ഹര്‍ജി അടിയന്തര പരിഗണന അര്‍ഹിക്കുന്നില്ലെന്നും അന്വേഷണത്തില്‍ കോടതിക്ക് അതൃപ്തിയുണ്ടെന്നും കോടതി പരാമര്‍ശിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതി കേസ് ഈമാസം 16ന് പരിഗണിക്കാനിരിക്കെയാണ് മാണിക്ക് തിരിച്ചടിയായി കോടതിയുടെ പരാമര്‍ശം.
Post a Comment
0 Comments