Type Here to Get Search Results !

Bottom Ad

അഞ്ചാമത്തെ പട്ടികയും പുറത്തുവിട്ടു: കള്ളപ്പണ നിക്ഷേപകരില്‍ മൂന്നു മലയാളികള്‍


തിരുവനന്തപുരം (www.eviisionnews.in): പനാമ പുറത്തുവിട്ട അഞ്ചാമത്തെ പട്ടികയിലും മലയാളിയുടെ സാന്നിധ്യം. തിരുവനന്തപുരം സ്വദേശി ഭാസ്‌കരന്‍ രവീന്ദ്രനാണ് അവസാനം പുറത്തുവിട്ട പട്ടികയിലുള്ളത്. എസ്വിഎസ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി ആയിരുന്നു ഇയാള്‍. ഇതോടെ പാനമ പുറത്തുവിട്ട പട്ടികയില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗെല്ഡിന്‍ ട്രെംയ്ഡിംഗ് കമ്പനി ഡയറക്ടര്‍ റാന്നി സ്വദേശിയായ ദിനേശ്. സിംഗപ്പൂരില്‍ സ്ഥിര താമസമാക്കിയ തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യു എന്നിവരാണ് നേരത്തെ പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ട മലയാളികള്‍. 

അതേസമയം പനാമ രേഖകള് പുറത്തു വന്ന പശ്ചാത്തലത്തില് നികുതി വെട്ടിക്കുന്നതിനായി വിദേശത്ത് കമ്പനി തുടങ്ങിയ ഐസ്ലന്‍ഡ് പ്രധാനമന്ത്രി രാജി വെച്ചു. പാര്‍ലമെന്റ് പെട്ടെന്ന് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്. കോടിക്കണക്കിന് ഡോളര്‍ കള്ളപ്പണമാണ് പ്രധാനമന്ത്രിക്കുള്ളതെന്ന് മൊസാക് ഫൊണ്‍സെകയില്‍ നിന്ന് ചോര്‍ത്തപ്പെട്ട രേഖകള്‍ വ്യക്തമാക്കുന്നു.

നികുതിയില്ലാത്ത 35 ചെറു ദ്വീപ രാഷ്ട്രങ്ങളിലെ കള്ളപ്പണനിക്ഷേപത്തിന് സഹായമേകുന്ന മൊസക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനത്തിന്റെ 1.15 കോടി രേഖകളാണ് 'പാനമ പേപ്പേഴ്സ്' എന്ന പേരില്‍ പുറത്തായിരുന്നത്. ഇത് വഴി ലോകനേതാക്കളുടെയും ചലച്ചിത്രതാരങ്ങളുടെയും വ്യവസായികളുടെയും ശതകോടികളുടെ കള്ളപ്പണ നിക്ഷേപം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad