Type Here to Get Search Results !

Bottom Ad

മടിക്കൈ പഞ്ചായത്തില്‍ കുന്നിടിക്കല്‍ വ്യാപകം


മടിക്കൈ (www.evisionnews.in): മടിക്കൈ പഞ്ചായത്തില്‍ കുന്നിടിച്ച് മണ്ണ് കടത്തല്‍ വ്യാപകമാകുന്നതായി പരാതി. പൂത്തക്കാല്‍, കോട്ടക്കുന്ന്, കാലിച്ചാംപൊതി, ചാളക്കടവ്, മേക്കാട്ട്, കൂലോം റോഡ്, കീക്കാംകോട്ട്, കണിച്ചിറ എന്നിവിടങ്ങളിലാണ് കുന്നിടിച്ച് മണ്ണു കടത്തല്‍ വ്യാപകമായി നടക്കുന്നത്. പ്രദേശവാസികളെ ഭീഷണിപ്പെടുത്തി സംഘടിതരായ ഒരു കൂട്ടം യുവാക്കളാണ് കുന്നിടിച്ച് മണ്ണ് കടത്തുന്നത്. രാത്രിയും രാവിലെ 10 മണിവരെയും നടക്കുന്ന കുന്നിടിക്കല്‍ തടയാന്‍ റവന്യൂ, പഞ്ചായത്ത്, പോലീസ് അധികൃതര്‍ തയാറാകുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. 2015ലെ ഖനന നിയമപ്രകാരം പാസില്ലാതെ ഒരു ലോഡ് പോലും മണ്ണ് കടത്താന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ വില്ലേജ് ഓഫീസുകള്‍ക്ക് മുമ്പിലും പ്രധാനപ്പെട്ട കവലകളിലും അധികാരികളുടെ നീക്കം ശ്രദ്ധിക്കുന്നതിന് പാത്തുംപതുങ്ങിയും കാവല്‍നിന്നാണ് മണ്ണ് കടത്ത് നടത്തുന്നത്.



Post a Comment

0 Comments

Top Post Ad

Below Post Ad