Type Here to Get Search Results !

Bottom Ad

പ്രകൃതി വിരുദ്ധ പീഡനം: ഒളിവിലായിരുന്ന ഇരിക്കൂര്‍ സ്വദേശി അറസ്റ്റില്‍


കുമ്പള (www.evisionnews.in): വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. ഇരിക്കൂര്‍ സ്വദേശിയായ അബ്ദുല്ല (46) യാണ് അറസ്റ്റിലായത്. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയിലെ രണ്ടു വിദ്യാര്‍ത്ഥികളെ ഇതേ മദ്രസയില്‍ അധ്യാപകനായിരുന്ന അബ്ദുല്ല പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സംഭവം പുറത്തായതോടെ ഇയാള്‍ കുമ്പളയില്‍ മുങ്ങുകയായിരുന്നു. പ്രതിയെ ഉച്ചയോടെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad