Type Here to Get Search Results !

Bottom Ad

എം.എസ്.എഫ്‌ സമ്മര്‍ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു


കുമ്പള (www.evisionnews.in): എം.എസ്.എഫ് ആരിക്കാടി മേഖല ഒരുക്കുന്ന സമ്മര്‍ ഫെസ്റ്റ് 2കെ16 ന്റെ ലോഗോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കുമ്പളയില്‍ നടന്ന പരിപാടിയില്‍ മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള ഏറ്റുവാങ്ങി. ശാഖാ തലത്തില്‍ എം.എസ്.എഫ് നടത്തുന്ന ജില്ലയിലെ തന്നെ അപൂര്‍വം ഫെസ്റ്റുകളിലൊന്നാണ് ആരിക്കാടി മേഖല ഒരുക്കുന്നത്. ഏപ്രില്‍ 12,16,17,19,20 തിയതികളിലായാണ് ഫെസ്റ്റ് നടക്കുക. ബി.എ റഹ്മാന്‍, റുവൈസ് ആരിക്കാടി, മുഹമ്മദ് അബ്ഹാന്‍, മൊയ്തീന്‍ റെഡ്, റഷീദ് പുജൂര്‍ സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad