ഡല്‍ഹി (www.evisionnews.in): മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ഭാര്യ കമലാ അദ്വാനി (83) അന്തരിച്ചു. നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
മാസങ്ങളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന കമല വീല്‍ ചെയറിലാണ് സഞ്ചരിച്ചിരുന്നത്. മറവി രോഗം ബാധിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കമലാ അദ്വാനിയുടെ മരണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Post a Comment
0 Comments