Type Here to Get Search Results !

Bottom Ad

നഗരമധ്യത്തിൽ പോലീസ്‌ ഭീകരത: കട പൂട്ടി പോവുകയായിരുന്ന യുവാവിനെ സി.ഐ യുടെ നേതൃത്വത്തിൽ മർദ്ദിച്ചു

evisionnews

കാസർകോട്‌: (www.evisionnews.in)കട പൂട്ടി വീട്ടിലേക്ക്‌ പോവുകയായിരുന്ന യുവാവിനെ കാസർകോട്‌ സി.ഐ ആസാദിന്റെ നേതൃത്വത്തിൽ പോലീസ്‌ സംഘം തല്ലിച്ചതച്ചു. കാസർകോട്‌ നഗരമധ്യത്തിൽ മല്ലികാർജ്ജുന ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്‌ച്ച രാത്രി 9:45 ഓടെയാണ് സംഭവം. നെല്ലിക്കുന്ന് സ്വദേശിയും മൈ ഫോൺ ജീവനക്കാരനായ നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ്‌ മഷ്‌ഹൂർ നിഹാദ്‌(18)നെയാണ് യാതൊരു പ്രകോപനവുമില്ലാതെ റോഡരികിൽ ബൈക്കിൽ സഞ്ചരിക്കെ സി.ഐയുടെ നേതൃത്വത്തിൽ ജീപ്പിലെത്തിയ സംഘം തടഞ്ഞ്‌ നിർത്തി ബലമായി പിടിച്ച്‌ കയറ്റി സ്റ്റേഷനിലേക്ക്‌ കൊണ്ട്‌ പോയി തല്ലിച്ചതച്ചത്‌. യൂണിഫോമിലില്ലാത്ത പോലീസുകാർ ഉൾപ്പടെ സി.ഐ ആസാദ്‌ അടക്കം അഞ്ചംഗ സംഘമാണ് ഒരു മണിക്കൂറോളം മർദ്ദിച്ചത്‌. ഇതിന് പുറമെ കേട്ടാലറക്കുന്ന ഭാഷയിൽ തെറി പറയുകയും ചെയ്‌തു.

ഇത്‌ സംബന്ധിച്ച്‌ മാതാപിതാക്കൾ ജില്ലാ പോലീസ്‌ ചീഫിന് പരാതി നൽകിയിരിക്കുകയാണ്. സംഭവം വിവാദമായതോടെ സി.ഐ ഒത്തുതീർപ്പ്‌ വ്യവസ്ഥകളുമായി ബന്ധുക്കളെ സമീപിച്ചിരിക്കുകയാണ്. എന്നാൽ ഡി.ജി.പി ക്കും മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ തയാറെടുക്കുകയാണ് നിഹാദിന്റെ മാതാവ്‌.

keywords : kasaragod-police-nellikunnu-mother-complaint

Post a Comment

0 Comments

Top Post Ad

Below Post Ad