അബൂദാബി (www.evisionnews.in): എ.എം ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ അവതരിപ്പിക്കുന്ന അബൂദാബി കാസ്രോട്ടാര്‍ സോക്കര്‍ ലീഗ് എപ്രില്‍ 29ന് നടക്കും. സാദിഖ് കുണ്ടാറിന്റെ യുനൈറ്റഡ് കാസര്‍കോട്, റംസീര്‍ ആദൂറിന്റെ എഫ്.സി കാസര്‍കോട്, സുല്‍ഫി ഷേണിയുടെ കാസര്‍കോട് സ്‌ട്രൈക്കേഴ്‌സ്, ഷമീം ബേക്കല്‍ നയിക്കുന്ന കാസര്‍കോട് ഫൈറ്റേഴ്‌സ് എന്നിങ്ങനെ നാലു ടീമുകളായാണ് മത്സരങ്ങള്‍ നടക്കുക.
ടൂര്‍ണമെന്റിന് മുന്നോടിയായുള്ള ഓണ്‍ലൈന്‍ ലേലം വിളി ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് അബൂദാബി കാസ്രോട്ടാര്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ നടന്നു. ഏറ്റവും വിലകൂടിയ താരമായി ചെപ്പു ഷരീഫിനെ കാസര്‍കോട് സ്‌ട്രൈക്കേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ ഒപ്പത്തിനൊപ്പം താജുദ്ദീന്‍ ആദൂറിനെ എഫ്.സി കാസര്‍കോടും സ്വന്തമാക്കി. ലേലം വിളിക്ക് മുഹമ്മദ് ആലംപാടിയും അബ്ബാസ് മായിപ്പാടിയും നേതൃത്വം നല്‍കി.

Post a Comment
0 Comments