Type Here to Get Search Results !

Bottom Ad

പെരുമാറ്റചട്ടം കാറ്റില്‍ പറത്തി കെ.എസ്.ആര്‍.ടി.സിയില്‍ വ്യാപക സ്ഥലം മാറ്റം


പത്തനംതിട്ട (www.evisionnews.in): തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാറ്റില്‍ പറത്തി കെ.എസ്.ആര്‍.ടി.സി.യിലുണ്ടായ സ്ഥലം മാറ്റം വിവാദമാകുന്നു. പെരുമാറ്റ ചട്ടം ഖണ്ഡിക ഒമ്പത് അനുസരിച്ച് സര്‍ക്കാര്‍ -പൊതുമേഖല സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വന്നതിന് ശേഷം സ്ഥലം മാറ്റം ഉണ്ടാകരുതെന്ന് അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് കെ.എസ്.ആര്‍.ടി.സി സംസ്ഥാന വ്യാപകമായി ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്.

മാര്‍ച്ച് അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്. എന്നാല്‍ മാര്‍ച്ച് 30ന് പത്തനംതിട്ടയില്‍ എടിഒയെ ഡിറ്റിഓ ആയി പ്രമോഷന്‍ നല്‍കി സ്ഥലം മാറ്റി. ഇതുകൂടാതെ സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നിന്നായി 78 മെക്കാനിക്കുകളെ ചാര്‍ജ്ജ് മാന്‍ തസ്തികയിലേക്ക് നിയമിച്ച് വിവിധ യൂണിറ്റിലേക്ക് മാറ്റി. പെരുമാറ്റ ചട്ടത്തില്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്കുന്നതിന് പ്രശ്നമില്ല. എന്നാല്‍ സ്ഥലം മാറ്റം നല്‍കരുതെന്ന ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനു ശേഷം മാര്‍ച്ച് നാലാം തീയതി രേഖപ്പെടുത്തി ജീവനക്കാര്‍ക്ക് സ്ഥലം മാറ്റത്തിനുള്ള ഉത്തരവുകള്‍ നല്‍കി. എന്നാല്‍ ഈ ഉത്തരവു ജീവനക്കാരുടെ കൈകളിലെത്തിയത് മാര്‍ച്ച് 30നു ശേഷം അതു കൊണ്ട് തന്നെ ജോലിയില്‍ പ്രവേശിക്കണ്ട തീയതിയില്‍ പലര്‍ക്കും ജോലിയ്ക്ക് ഹാജരാകാന്‍ കഴിഞ്ഞില്ല

ജീവനക്കാരെ പെരുമാറ്റ ചട്ടം ലംഘിച്ച സ്ഥലം മാറ്റിയതിനെതിരെ ട്രാന്‍സ്പോര്‍ട്ട് സംരക്ഷണ സമിതി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. എന്നാല്‍ കമ്മീഷന്റെ അനുമതി വാങ്ങിയാണ് ഉത്തരവുകള്‍ ഇറക്കിയതെന്നാണ് കെഎസ്ആര്‍ടിസി അവകാശപ്പെടുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad