ഭീമനടി: (www.evisionnews.in) കുന്നുംകൈ എയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി അലീനയ്ക്കു വിഷുക്കൈനീട്ടമായി ലഭിച്ചത് ഏഴ് ലക്ഷം രൂപയുടെ സ്‌നേഹവീട്.
സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ലാതെ വാടകവീട്ടില്‍ താമസിക്കുന്ന അലീനയ്ക്കു സഹപാഠികള്‍ ക്ലാസ്മുറിയിലെ കാരുണ്യപ്പെട്ടിയില്‍ നിക്ഷേപിച്ച നാണയത്തുട്ടുകളും സ്‌കൂളിലെ 10 അധ്യാപകരുടെ ഒരു മാസത്തെ ശമ്പളവും ഉദാരമതികളുടെ കൈത്താങ്ങും ചേര്‍ത്തപ്പോള്‍ അഞ്ച് മാസം കൊണ്ടു വീട് പണി പൂര്‍ത്തിയായി. മന്ത്രിയുടെ പ്രത്യേക ഉത്തരവ് പ്രകാരം വൈദ്യുതി കണക്ഷനും കിട്ടി.
താക്കോല്‍ദാനം നടത്താനും പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കാനും പ്രിയതാരം കാവ്യമാധവനും എത്തി. സ്‌നേഹവീടിനു മുന്‍പില്‍ സ്‌നേഹം പങ്കുവെക്കാനായി ആയിരക്കണക്കിനു ആളുകള്‍ തടിച്ചുകൂടി.
keywords: kunnungai-aleena-love-house-build
Post a Comment
0 Comments