ദുബൈ (www.evisionnews.in): ദുബൈ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 22ന് ഉച്ചക്ക് രണ്ടു മണിക്ക് ദുബൈ അല്‍ ബറഹ ആസ്ഥാനത്ത് സ്‌നേഹ സ്മൃതി 16' എന്ന പേരില്‍ നടക്കുന്ന കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണ സമ്മേളനത്തിന്റെ ലോഗോ മുസ്ലിം ലീഗ് ദേശിയ സെക്രട്ടറി അബ്ദുസമദ് സമദാനി ലാമപ്രെല്‍ കമ്പനി ജെനറല്‍ മാനേജര്‍ എം.ഐ.സ് മുഹമ്മദ് കുഞ്ഞി നല്‍കി പ്രകാശനം ചെയ്തു.
മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. സത്താര്‍ ചെമ്മനാട്, ടി.ആര്‍ ഹനീഫ്, മുനീര്‍ ബന്താട്, റഫീഖ് മാങ്ങാട്, നൗഫല്‍ മാങ്ങാടന്‍, ഷംസീര്‍ അടൂര്‍, മുനീര്‍ പള്ളിപ്പുറം, സര്‍ഫറാസ് മാങ്ങാട്, ലത്തീഫ് കൊച്ചനാട്, സിദ്ദീഖ് അടൂര്‍, ഹനീഫ കോളിയടുക്കം, നാസര്‍ കോളിയടുക്കം സംബന്ധിച്ചു. ഷബീര്‍ കീഴൂര്‍ സ്വാഗതവും ഷംസുദ്ദീന്‍ ചിറാക്കല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments