ബദിയടുക്ക (www.evisionnews.in): നെക്രാജെ ചാത്തപ്പാടിയില്‍ വെട്ടേറ്റ അഞ്ചുപേരും അപകടനില തരണംചെയ്തു. അച്ഛനും അമ്മയുമടക്കം കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരിക്കേല്‍പിച്ച് ആത്മഹത്യചെയ്ത അശ്വിന്റെ മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ശ്രീഹരി കല്ലൂരായ (57), പദ്മലത (52), സുഗുണമ്മ (80), വനജാക്ഷി (50), മകള്‍ സുമ (32) എന്നിവരെ വെട്ടി പരിക്കേല്‍പിച്ചാണ് യുവ എഞ്ചിനീയര്‍ അശ്വിന്‍ (24) ജീവനൊടുക്കിയത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബാംഗങ്ങളെ വെട്ടി പരിക്കേല്‍പിച്ച് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ അശ്വിനെ ഒരു മണിക്കൂറിന് ശേഷമാണ് വീട്ടിനടുത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. പരിക്കേറ്റവര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു. ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, വൈസ് പ്രസിഡന്റ് ഇ. ശാന്തകുമാരി തുടങ്ങി നിരവധിപേര്‍ തിങ്കളാഴ്ച വീട്ടിലെത്തിയിരുന്നു.
Post a Comment
0 Comments