Type Here to Get Search Results !

Bottom Ad

കെസെഫ് വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കൈമാറി


കാസര്‍കോട് (www.evisionnews.in): ജില്ലയിലെ യു.എ.ഇ.യിലുള്ള പ്രവാസികളുടെ മതേതര കൂട്ടായ്മയായ കെസെഫ് നിര്‍മിച്ച വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മൂന്നുകുടുംബങ്ങള്‍ക്ക് കൈമാറി. കാസര്‍കോട് ഹൈവേ കാസിലില്‍ നടന്ന ചടങ്ങില്‍ ഉന്നതപഠനം നടത്തുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷംതോറും നല്‍കുന്ന സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു.

ചടങ്ങ് കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. മുളിയാര്‍, പൊവ്വല്‍ മദനി നഗറിലെ എട്ടുവയസ്സുകാരി ഹാജിറ ബീവി, കള്ളാര്‍ പഞ്ചായത്തിലെ ആല്‍ഫ മറിയം, ചീമേനി പഞ്ചായത്തിലെ കെ.കെ.ശോഭന എന്നിവര്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കിയത്. വീട് നിര്‍മിക്കുന്ന വേളയില്‍ ആല്‍ഫ മറിയം നാലാം വയസ്സില്‍ മരിച്ചു. ആല്‍ഫയുടെ അമ്മയാണ് ചടങ്ങിനെത്തിയത്. കളക്ടര്‍ ഇ.ദേവദാസ് താക്കോല്‍ദാനം നിര്‍വഹിച്ചു. കാരുണ്യംകൊണ്ട് സാമൂഹത്തിന്റെ വേദനകള്‍ അകറ്റാന്‍ കഴിയുന്നു എന്നത് കെസഫിന്റെ മഹത്ത്വമാണെന്ന് കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ 50 കുട്ടികള്‍ക്ക് മൂന്നുലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് ഡോ. ഖാദര്‍ മാങ്ങാട് വിതരണം ചെയ്തു. കെസെഫ് ചെയര്‍മാന്‍ ബി.എ മഹമൂദ് അധ്യക്ഷത വഹിച്ചു. അഡ്വ. ബേവിഞ്ച അബ്ദുള്ള, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് അഹമദ് ഷരീഫ്, പ്രസ് ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ്, കെസെഫ് സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, കോ ഓര്‍ഡിനേറ്റര്‍ മൗവ്വല്‍ മാമു, ഷൗക്കത്ത് പൂച്ചക്കാട് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad