Type Here to Get Search Results !

Bottom Ad

പെയിന്റിംഗ് തൊഴിലാളിയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും


കാസര്‍കോട് (www.evisionnews.in): ഉദുമയിലെ പെയിന്റിംഗ് തൊഴിലാളിയായിരുന്ന മേല്‍ബാര സ്വദേശി ചന്ദ്രന്റെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ മന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 

മാര്‍ച്ച് അഞ്ചിനാണ് ചന്ദ്രന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ചന്ദ്രന്റെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയത് സംശയം സൃഷ്ടിച്ചിരുന്നു. ചന്ദ്രന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad