Type Here to Get Search Results !

Bottom Ad

കാലാവസ്ഥാ വ്യതിയാനം: കല്ലുമ്മക്കായ കൃഷിക്ക് തിരിച്ചടി; 17 കോടിയുടെ നഷ്ടം


കാഞ്ഞങ്ങാട് (www.evisionnews.in): കാലാവസ്ഥാ വ്യതിയാനവും രോഗബാധമൂലവും കല്ലുമ്മക്കായ കൃഷിനാശിക്കുന്നു. ജില്ലയില്‍ 17 കോടിയുടെ നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറയുന്നു. പടന്ന, വലിയപറമ്പ, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ പഞ്ചായാത്തുകളിലാണ് വ്യാപകമായി കല്ലുമ്മക്കായ കൃഷി ചെയ്തുവരുന്നത്. 

17,000 ടണ്‍ കല്ലുമ്മക്കായക്കൃഷിയാണ് നശിച്ചത്. ഇത് ഉത്പാദനത്തിന്റെ 90 ശതമാനം വരും. കൃഷി നശിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ സി.എം.എഫ്.ആര്‍.ഐ., കെ.യു.എഫ്.ഒ.എസ്. തുടങ്ങിയ ഗവേഷണസ്ഥാപനങ്ങള്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യത്തിലെത്താനായിട്ടില്ല. മത്സ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി കല്ലുമ്മക്കായ കൃഷിക്ക് സബ്‌സിഡി നല്‍കുന്നുണ്ടെങ്കിലും നഷ്ടക്കണക്കെടുത്താല്‍ ഇതൊന്നും എങ്ങുമെത്തില്ലെന്നും കര്‍ഷകര്‍ പറയുന്നു. 

ഇതേ പദ്ധതിയില്‍ ചെമ്മീന്‍ മത്സ്യക്കൃഷികള്‍ക്ക് നല്‍കുന്ന ഇന്‍ഷുറന്‍സ് ആനുകൂല്യം കല്ലുമ്മക്കായക്കൃഷിക്ക് ലഭിക്കുന്നില്ല. നഷ്ടംവരുന്ന കര്‍ഷകര്‍ ഒരു കൈത്താങ്ങുമില്ലാതെ കഷ്ടപ്പെടുകയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കല്ലുമ്മക്കായക്കൃഷി നിലനിര്‍ത്തിക്കൊണ്ടുപോകണമെങ്കില്‍ മത്സ്യവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും ഈ മേഖലയിലെ കൃഷിക്കാര്‍ ആവശ്യപ്പെടുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad