ഉപ്പള (www.evisionnews.in): നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും. മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ഉപ്പള മരിക്ക പ്ലാസയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ കോടിക്കണക്കിന് രൂപയുടെ വികസനമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്.
എല്‍.ഡി.എഫ് ഭരണകാലത്ത് ഒരു വികസന പദ്ധതിയും ജില്ലക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ യു.ഡി.എഫിന് തുണയാകും. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവരെ നന്നാക്കാന്‍ കഴിയാത്തവരാണ് എല്ലാം ശരിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ ജനാധിപത്യ മതേതര കക്ഷികള്‍ ഒന്നിക്കണം ചെര്‍ക്കളം പറഞ്ഞു. മണ്ഡലം ചെയര്‍മാന്‍ ടി.എ മൂസ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ സ്വാഗതം പറഞ്ഞു. കര്‍ണ്ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി. ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുല്‍ റഹിമാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, സ്ഥാനാര്‍ത്ഥി പി.ബി അബ്ദുല്‍ റസാഖ്, അഡ്വ. എ. സുബ്ബയ്യ റൈ, പി.എ അഷ്‌റഫ് അലി, കരിവെള്ളൂര്‍ വിജയന്‍, എ. കേശവ പ്രസാദ്, സുന്ദര ആരിക്കാടി, രാഘവ ചേരാല്‍, കെ. സോമ ശേഖരന്‍, എ.എം കയ്യംകൂടല്‍, എം. സഞ്ജീവ റൈ, ഹനീഫ ഹാജി പൈവളിഗെ, എം.അബ്ദുല്ല മുഗു, എ.കെ.എം അഷ്‌റഫ്, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ. സാമിക്കുട്ടി, അഹമ്മദ് അലി കുമ്പള, കുഞ്ഞാമു കണ്ണൂര്‍, എം.ജെ. കിണി, ഉമ്മര്‍ വോര്‍ക്കള, ഹമീദ് ഗോളിയഡുക്ക, സൈഫുദ്ദീന്‍ തങ്ങള്‍, എ.കെ ആരിഫ്, സെഡ്.എ കയ്യാര്‍, പി.ബി അബ്ദുല്ല പ്രസംഗിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.അബ്ബാസ് നന്ദി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി: ചെര്‍ക്കളം അബ്ദുല്ല, എം.സി ഖമറുദ്ദീന്‍, പി.എ അഷ്‌റഫലി, കരിവെള്ളൂര്‍ വിജയന്‍, എ. സോമ ശേഖരന്‍, ഹനീഫ ഹാജി പൈവളിഗെ, എം. അബ്ദുല്ല മുഗു, എ.ജി.സി ബഷീര്‍ (രക്ഷാധികാരികള്‍), അഡ്വ. എ. സുബ്ബയ്യ റൈ (ചെയര്‍), കേശവ പ്രസാദ്, മഞ്ജുനാഥ ആല്‍വ (വര്‍ക്കിംഗ് ചെയര്‍), ടി.എ മൂസ (ജന കണ്‍.), എം. അബ്ബാസ് (ട്രഷ).
Post a Comment
0 Comments