Type Here to Get Search Results !

Bottom Ad

എഞ്ചി. വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച മിനി ജെസിബി ഇനി കൃഷിയിടങ്ങളിലേക്ക്


കാഞ്ഞങ്ങാട് (www.evisionnews.in): എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച മിനി ജെസിബി ഇനി കൃഷിയിടങ്ങള്‍ കീഴടക്കും. മടിക്കൈ വെള്ളൂടയിലെ നോര്‍ത്ത് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളാണ് ഇടത്തരം കര്‍ഷകര്‍ക്കായി കുറഞ്ഞ ചെലവില്‍ ജെസിബി നിര്‍മിച്ചത് മാതൃകയായത്. രണ്ട് ഹൈഡ്രോളിക് പിസ്റ്റണ്‍ സിലിണ്ടറുകളാണ് ജെസിബിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. 

81 സെന്റിമീറ്റര്‍ വീതിയുള്ള ജെസിബിയായതിനാല്‍ ചെറിയ സ്ഥലത്തും ഇത് പ്രവര്‍ത്തിപ്പിക്കാം. തെങ്ങ്, കവുങ്ങ് തോട്ടങ്ങളില്‍ എളുപ്പത്തില്‍ ഇത് പ്രവര്‍ത്തിപ്പിക്കാം. ലഘുവായ നിയന്ത്രണ ക്രമീകരണമാണിതിന്. 1.25 മീറ്റര്‍ വരെ കുഴിക്കാന്‍ യന്ത്രത്തിന് കഴിയും. ഷഹീര്‍ മുഹമ്മദ്, കെ ജെ നവനീത്, പി വി അശ്വിന്‍, പി സൂരജ്, പ്രജിന്‍ പ്രദീപ് എന്നീ വിദ്യാര്‍ത്ഥികളാണ് ജെസിബി നിര്‍മിച്ചത്. മെക്കാനിക്കല്‍ വിഭാഗത്തിലെ അസി. പ്രൊഫ. രാജേഷിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം. 

അധ്യാപകരായ പ്രശോഭ്, കെ ബൈജു എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്‍കി. മെക്കാനിക്കല്‍ വിഭാഗം തലവന്‍ അസി. പ്രൊഫ. ടി വി രഞ്ജിത്തിന്റെ സഹായവും ഇവര്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ 10 -20 ലക്ഷം രൂപയുള്ള ബാക്ക് ഹോക്ക് ജെസിബിയാണ് നിലവിലുള്ളത്. 40,000 രൂപക്ക് സാധാരണക്കാരന് മിനി ജെസിബി നല്‍കാന്‍ കഴിയുമെന്നാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സംഘത്തിന്റെ പ്രതീക്ഷ. 

Post a Comment

0 Comments

Top Post Ad

Below Post Ad