ന്യൂഡല്‍ഹി (www.evisionnews.in): സുരേഷ് ഗോപിയെ രാജ്യസഭാ എംപിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശുപാര്‍ശ ചെയ്തു. മോദിയുടെ ഈ രാഷ്ട്രീയ കല കേരളത്തില്‍ താമരവിരിയിക്കാനുള്ള രാഷ്ട്രീയ തന്ത്രമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ തന്റെ നോമിനേഷനില്‍ രാഷ്ട്രീയമില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.
ആറുപേരുടെ പേരാണ് മോദി ശുപാര്‍ശ ചെയ്തത്. ഇതിനുള്ള രാഷട്രപതിയുടെ അംഗീകാരം ഉടന്‍ ഉണ്ടാകും. കലാകാരന്‍മാരുടെ പട്ടികയില്‍പെടുത്തിയാണ് ശുപാര്‍ശ. പ്രധാനമന്ത്രിയുടെ ശുപാര്‍ശയില്‍ വ്യാഴാഴ്ച അംഗീകാരമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
രാഷ്ട്രപതിയുടെ അംഗീകാരം നല്‍കിയ ശേഷം പ്രതികരിക്കാമെന്ന് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നെങ്കിലും സുരേഷ് ഗോപി പിന്‍മാറുകയായിരുന്നു. സുരേഷ് ഗോപിയെ ചലചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കുമെന്ന് നേരത്തെ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു.
അതേസമയം, സുരേഷ് ഗോപിയുടെ രാജ്യസഭാ പ്രവേശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ എം.ഐ ഷാനവാസ് രംഗത്തെത്തി. കലയുടെ പേരിലാണ് സുരേഷ് ഗോപിയുടെ നോമിനേഷനെങ്കില്‍ മോഹന്‍ലാലും മമ്മുട്ടിയുമുണ്ടെന്ന് ബിജെപിയും സുരേഷ്‌ഗോപിയും മറക്കരുതെന്നും ഷാനവാസ് പറഞ്ഞു. കേരളവര്‍ഗ്ഗീയതയുടെ ബ്രാന്‍്‌റ അംബാസിഡറായതിന്റെ പ്രതിഫലമാണ് സുരേഷ് ഗോപിക്ക് ബിജെപി സമ്മാനിച്ചതെന്നും ഷാനവാസ് തുറന്നടിച്ചു.

Post a Comment
0 Comments