Type Here to Get Search Results !

Bottom Ad

പ്രഖ്യാപനത്തിന് ചൂടില്ല: കുടചൂടി വില്‍പന ചെയ്യേണ്ട ഗതികേടില്‍ മത്സ്യത്തൊഴിലാളികള്‍


കാഞ്ഞങ്ങാട് (www.evisionnews.in): നഗരസഭയില്‍ അധികാരത്തില്‍ വന്നാല്‍ എത്രയും പെട്ടെന്ന് മാര്‍ക്കറ്റ് നവീകരിക്കുമെന്ന ഭരണകൂടത്തിന്റെ പ്രഖ്യാപനം ജലരേഖയായി. ജനുവരിയില്‍ തുടങ്ങിയ പണി എങ്ങുമെത്താത്തതിനാല്‍ മാര്‍ക്കറ്റിന് പുറത്ത് വില്‍പ്പന നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്. ഉടന്‍ നവീകരണ പ്രവൃത്തി പൂര്‍ത്തിയാകുമെന്ന നഗരസഭയുടെ വാക്ക് വിശ്വസിച്ച് മാര്‍ക്കറ്റിന് വെളിയില്‍ താല്‍കാലികമായി ഏര്‍പ്പെടുത്തിയ സ്ഥലത്ത് പൊള്ളുന്ന ചൂടിലും കുടചൂടി വില്‍പ്പന നടത്തേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികള്‍ക്ക്. 

നവീകരണം വേഗത്തിലാക്കുമെന്ന് പറഞ്ഞാണ് മത്സ്യ മാര്‍ക്കറ്റ് പണി നഗരസഭ തുടങ്ങിയത്. കോണ്‍ക്രീറ്റ് തട്ടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും മറ്റു പണികളെല്ലാം ഒച്ചിന്റെ വേഗത്തിലാണ്. സി.പി.എം നേതൃത്വം നല്‍കുന്ന നഗരസഭ കാഞ്ഞങ്ങാട് അധികാരത്തില്‍ വന്ന സമയത്ത് ആദ്യത്തെ പ്രഖ്യാപനമായിരുന്നു മത്സ്യ മാര്‍ക്കറ്റ് നവീകരണം.

Post a Comment

0 Comments

Top Post Ad

Below Post Ad