Type Here to Get Search Results !

Bottom Ad

വെളളരിക്കുണ്ടില്‍ സമ്മതിദായക ബോധവല്‍ക്കരണം സംഘടിപ്പിച്ചു


കാസര്‍കോട്:(www.evisionnews.in)വെളളരിക്കുണ്ട് താലൂക്കില്‍ സമ്മതിദായക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. താലൂക്ക് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ സൈന്‍വാളില്‍ ഒപ്പുവെച്ച് ഉദ്ഘാടനം ചെയ്തു. വോട്ടവകാശമുള്ള മുഴുവന്‍ സമ്മതിദായകരും വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് കളക്ടര്‍ പറഞ്ഞു.കാഞ്ഞങ്ങാട് വരണാധികാരികൂടിയായ സബ്ബ് കളക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ രവികുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍ എന്നിവര്‍ സംബന്ധിച്ചു. ജീവനക്കാരും പൊതുജനങ്ങളും സൈന്‍വാളില്‍ ഒപ്പുവെച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്നതിനുളള സംവിധാനവും ഒരുക്കിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad