Type Here to Get Search Results !

Bottom Ad

കെ.എസ് അബ്ദുല്ല അവാര്‍ഡ് ഡോ. പി എ ഇബ്രാഹിം ഹാജിക്ക്


ഷാര്‍ജ:(www.evisionnews.in) കെ.എം.സി.സി ഷാര്‍ജ കാസര്‍കോട് ജില്ല കമ്മിറ്റി ഏര്‍പെടുത്തിയ ഹാജി കെ.എസ് അബ്ദുല്ല അവാര്‍ഡ് ചന്ദ്രിക ഡയറക്‌റും പ്രമുഖ വിദ്യാഭ്യാസ സംരംഭകനും മത സാമൂഹ്യ ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായ 'പയസ്' ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി എ ഇബ്രാഹിം ഹാജിക്ക്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ കെ. ബാല കൃഷ്ണന്‍, യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസി. നിസാര്‍ തളങ്കര, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ പട്ടാമ്പി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ഷാര്‍ജ കെ.എം.സി.സി കാസര്‍ക്കോട് ജില്ല കമ്മിറ്റി മുസ്‌ലിം ലീഗ് നേതാവും 'ചന്ദ്രിക' ഡയറക്ടറുമായിരുന്ന ഹാജി കെ.എസ് അബ്ദുല്ലയുടെ സ്മരണക്ക് പുരസ്‌കാരം സമ്മാനിക്കുന്നത്. വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലയില്‍ നല്‍കി വരുന്ന നിസ്തൂല സംഭാവനയാണ് പി.എ ഇബ്രാഹീം ഹാജി യെ അവാര്‍ഡിന് അര്‍ഹനാക്കിയത്. നാട്ടിലും ഗള്‍ഫിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേത്രത്വം നല്‍കുന്ന പി.എ ഇബ്രാഹീം ഹാജി പിന്നോക്ക ജില്ലയായ കാസര്‍കോടിന്റെ വിദ്യാഭ്യാസ പുരോഗതിയിലും മികച്ച സംഭാവനകള്‍ നല്‍കിയാതായും ജൂറി വിലയിരുത്തി. കഷ്ട്ടപെടുന്നവരെ സഹായിക്കുന്നതിലും സമൂഹത്തിലെ താഴെക്കിടയിലുള്ള കുട്ടികള്‍ക്കടക്കം ഉന്നത വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിനും ആവശ്യമായ സഹായങ്ങളും മാര്‍ഗ നിര്‍ദേശവും നല്‍കി. മാത്രമല്ല യു.എ.ഇ പ്രവാസത്തിന്റെ അര നൂറ്റണ്ടിലേക്ക് പ്രവേശിക്കുകയാണ് പി.എ ഇബ്രാഹീം ഹാജി. അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും പ്രവാസ ലോകത്ത് ഏറെ സജീവവുമാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പ് കോചെയര്‍മാന്‍, തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്നു. അനേകം സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്ന മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, പള്ളിക്കര സി.എച്ച് സെന്റര്‍, കാഞ്ഞങ്ങാട് റഹ്മ ഡയാലിസിസ് സെന്റര്‍ തുടങ്ങിയവയുടെ ചെയര്‍മാനുമാണ് ഏപ്രില്‍ ഒമ്പതിന് ആറു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓ ഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സമര്‍പ്പണം '16 പരിപാടിയില്‍ കെ.എസ് അബ്ദുല്ല പുരസ്‌ക്കാരം ഡോ. പി എ ഇബ്രാഹീം ഹാജിക്ക് സമ്മാനിക്കും. അറബ് പ്രമുഖരും, കെ.എം.സി.സി നേതാക്കളും വ്യവസായ സാമൂഹ്യ സേവന രംഗത്തെ പ്രമുഖരും സംബന്ധിക്കുമെന്ന് ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad