Type Here to Get Search Results !

Bottom Ad

വൈദ്യുത ഉപഭോഗം റെക്കോര്‍ഡ് കടന്നു: മഴ കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്ത് കടുത്ത പ്രതിസന്ധി

ഇടുക്കി (www.evisionnews.in): സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഉപയോഗം 81.7 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. മഴ ലഭിച്ചില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. 17 ദിവസത്തേക്ക് വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് ഇടുക്കി അണക്കെട്ടില്‍ അവശേഷിക്കുന്നത്. 25 വര്‍ഷത്തിനു ശേഷമുള്ള കൂടിയ ഉപഭോഗമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. 80 ദശലക്ഷത്തിനു മുകളില്‍ വൈദ്യുതി ഉദ്പാദനം വര്‍ധിച്ചാല്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു.

മൂലമറ്റം പവര്‍ഹൗസില്‍ ഇന്നലെ മുഴുവന്‍ ജനറേറ്ററുകളും പ്രവര്‍ത്തിച്ചിരുന്നു. 10.1 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞദിവസം മൂലമറ്റം പവര്‍ഹൗസില്‍ ഉത്പാദിപ്പിച്ചത്. അതേസമയം അണക്കെട്ടുകളില്‍ ജലനിരപ്പ് ഗണ്യമായി താഴുന്നത് ആശങ്ക വര്‍ധിപ്പിച്ചു. ജലനിരപ്പ് 2280 അടിയില്‍ താഴ്ന്നാല്‍ വൈദ്യുതോല്‍പ്പാദനം നിര്‍ത്തേണ്ടിവരും.

മൂന്നു ലക്ഷം ലിറ്ററിലേറെ ജലം ബാഷ്പീകരണത്തിലൂടെ പ്രതിദിനം നഷ്ടപ്പെടുന്നുണ്ട്. ചൂട് വര്‍ധിച്ച് ബാഷ്പീകരണ തോത് ഉയര്‍ന്നാല്‍ ജലനിരപ്പ് വീണ്ടും കുത്തനെ താഴും. മഴ ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ സ്ഥിതിവിശേഷമാകും ഉണ്ടാവുകയെന്നാണ് കെഎസ്ഇബി പറയുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad