കാസര്‍കോട് (www.evisionnews.in): കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ധന്യാ സുരേഷിന് നറുക്ക് വീണേക്കും. ഇത് സംബന്ധിച്ച് എ.ഐ.സി.സിയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. കാഞ്ഞങ്ങാട് മണ്ഡലം വനിതാ സ്ഥാനാര്‍ത്ഥിക്കായാണ് കോണ്‍ഗ്രസ് നീക്കിവെച്ചിരിക്കുന്നത്. അതിനിടെ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.ജി ദേവിന്റെതുള്‍പ്പെടെ നിരവധി പേരുകള്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് പ്രചരിച്ചിരുന്നു. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളില്‍ വനിതയായി തന്റെ പേര് മാത്രമാണുള്ളതെന്നും അതു കൊണ്ട് തന്നെ എ.ഐ.സി.സി പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും ധന്യ സുരേഷ് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
അതിനിടെ കൈപ്പമംഗലം സീറ്റ് ആര്‍എസ്പിക്ക് തന്നെയാണെന്നും കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ പറഞ്ഞു. ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനും ദേവികുളത്ത് എകെ മണിയും മത്സരിക്കുമെന്നും ശനിയാഴ്ച കോണ്‍ഗ്രസ് ഉന്നതതല യോഗത്തിന് ശേഷം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. യോഗ തീരുമാനങ്ങള്‍ സുധീരന്‍ വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. കാഞ്ഞങ്ങാട് ഉള്‍പ്പടെയുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ എ.ഐ.സി.സി പ്രഖ്യാപിക്കുമെന്നും സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധന്യാ സുരേഷിനെയാണ് കാഞ്ഞങ്ങാട്ടെക്ക് പിന്തുണയ്ക്കുന്നതെന്നും ശക്തമായ സൂചനകളുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ഗംഗാദരന്‍ നായരുടെ മകളാണ് ധന്യാ സുരേഷ്.
Keywords: Kasaragod-news-kangd-election-2016
Post a Comment
0 Comments