Type Here to Get Search Results !

Bottom Ad

ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ കൈറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

evisionnews

പള്ളിക്കര:(www.evisionnews.in)ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെയും ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്പ്മെന്റ് കോര്‍പറേഷന്റെയും പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിച്ച ബേക്കല്‍ കൈറ്റ് ഫെസ്റ്റ് സബ് കളക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് പ്രസിഡണ്ട് ഖാലിദ് സി പാലക്കി അധ്യക്ഷത വഹിച്ചു. ബിആര്‍ഡിസി മാനേജിംഗ് ഡയരക്ടര്‍ കെ എം മുഹമ്മദ് അനില്‍, ഡിടിപിസി സെക്രട്ടറി നാഗേഷ് തെരുവത്ത് , ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സുജിത്ത്, ഷിംജി പി നായര്‍, ഡോ പത്മേക്ഷന്‍, അബ്ദുള്ള, ഡോ: രാമചന്ദ്രന്‍, റഫീഖ് ബേക്കല്‍, സുബൈര്‍ വണ്‍ ഇന്ത്യ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ നാസര്‍ പി എം സ്വാഗതവും അന്‍വര്‍ ഹസ്സന്‍ എം കെ നന്ദിയും പറഞ്ഞു.

keywords : lions-club-kite-fest-bekkal

Post a Comment

0 Comments

Top Post Ad

Below Post Ad