Type Here to Get Search Results !

Bottom Ad

വലയെറിയുന്നതിനിടെ മല്‍സ്യ തൊഴിലാളി കടലില്‍ വീണ് മരിച്ചു


കാസര്‍കോട്: (www.evisionnews.in) വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടയില്‍ മല്‍സ്യതൊഴിലാളി കടലില്‍ വീണു മരിച്ചു. ചേരങ്കൈ കടപ്പുറത്തെ ബാബു(55)വാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെയാണ് അപകടം. 

മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പെട്ട് മുങ്ങുകയായിരുന്നു. മറ്റു മത്സ്യതൊഴിലാളികള്‍ ചേര്‍ന്ന് ബാബുവിനെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ ഗോപിയുടെ മകനാണ്. ഭാര്യ: പുഷ്പ. മക്കള്‍: വിപിന്‍, ഭവീഷ്, ഭവിത. മരുമക്കള്‍: ഗീത, രാമനാഥന്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, ഗീത.

keywords; fisherman-death-cherangai-river-while-work

Post a Comment

0 Comments

Top Post Ad

Below Post Ad