കാസര്‍കോട്:(www.evisionnews.in)നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദായകര്‍ക്കുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നൂതനവും വൈവിധ്യപൂര്‍ണ്ണവുമായ പരിപാടികള്‍ ആവിഷ്‌കരിച്ച് ഉദുമ നിയോജക മണ്ഡലം.
ബേക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബേക്കല്‍ ബീച്ചില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മഹോല്‍സവത്തിന്റെ ഭാഗമായി വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി നടന്നു. ബേക്കല്‍ ബീച്ചില്‍ നടന്ന പരിപാടി തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ പട്ടം പറത്തിക്കൊണ്ട് ഉദുമ വരണാധികാരിയായ എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ബി. അബ്ദുള്‍നാസര്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഞാന്‍ വോട്ടുചെയ്യും കടമനിറവേറ്റും എന്ന് രേഖപ്പെടുത്തിയ സൈന്‍വാളില്‍ ഒപ്പുവെച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ എ ഒ നുംസാങ് ലാംബ ഉദ്ഘാടനം ചെയ്തു. വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തലും നടന്നു. കാഞ്ഞങ്ങാട് വരണാധികാരി കൂടിയായ സബ് കളക്ടര്‍ മൃണ്‍മയി ജോഷി,വെളളരിക്കുണ്ട് അഡീഷണല്‍ തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍, ബി ആര്‍ ഡി സി എം ഡി അനില്‍ മുഹമ്മദ്്, കാസര്‍കോട് അഡീഷണല്‍ തഹസില്‍ദാര്‍ വി ജയരാജന്‍ , സ്വീപ്പ് നോഡല്‍ ഓഫീസറായ വി എ ജൂഡി, ഡി ടി പി സി സെക്രട്ടറി നാഗേഷ് തെരുവത്ത്, തുടങ്ങിയവര്‍സംബന്ധിച്ചു.

Post a Comment
0 Comments