Type Here to Get Search Results !

Bottom Ad

കടംമൂലം കര്‍ഷകന്‍ തോട്ടത്തില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി


കാസര്‍കോട് (www.evisionnews.in): കൃഷി നാശം മൂലം കടംമൂടി വലഞ്ഞ കര്‍ഷകന്‍ തോട്ടത്തില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. കമ്പാര്‍ ബെദ്രടുക്ക സ്വദേശിയും മധൂര്‍ പറക്കിലയിലെ കര്‍ഷകനുമായ കൊറഗപ്പ ഭണ്ഡാരി (47)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെയാണ് മധൂര്‍ പറക്കിലയിലെ കൃഷിത്തോട്ടത്തില്‍ കൊറഗപ്പ ഭണ്ഡാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 

കഴിഞ്ഞ നവംബറില്‍ കനത്ത മഴ മൂലം കൊറഗപ്പ ഭണ്ഡാരിയുടെ മൂന്നേക്കറോളം വരുന്ന പറമ്പിലെ നെല്‍കൃഷി നശിച്ചിരുന്നു. ഇത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കൊറഗപ്പ ഭണ്ഡാരി പലരില്‍ നിന്നും കടം വാങ്ങിയിരുന്നു. കൃഷി നാശം സംബന്ധിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. ഇത് സൂചിപ്പിച്ചുള്ള ആത്മഹത്യാ കുറിപ്പ് കൊറഗപ്പ ഭണ്ഡാരിയുടെ മൃതദേഹത്തില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരേതനായ നാരായണ ഭണ്ഡാരി-പത്മാവതി ദമ്പതികളുടെ മകനാണ് കൊറഗപ്പ. ലളിതയാണ് ഭാര്യ. മക്കള്‍: ലിഖിത്, മേഘശ്രീ. സഹോദരങ്ങള്‍: ബോധിരാജ്, നമിത.

Post a Comment

0 Comments

Top Post Ad

Below Post Ad