ദുബൈ (www.evisionnewes.in): യുവതിയുടെ നഗ്ന മൃതശരീരം ദുബൈ കോടതിക്കടുത്തെ ബസ് സ്റ്റോപ്പില്‍ കണ്ടെത്തി. കൊലയെന്നാണ് പ്രാഥമിക നിഗമനം. ദുബൈ കോടതിക്കും റാഷിദ് ഹോസ്പിറ്റലിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സുമാര്‍ 20 വയസ് പ്രായം തോന്നിക്കും. അതേസമയം മൃതദേഹത്തിന് സമീപത്ത് മറ്റൊരു സ്ത്രീയയെയും അബോധാവസ്ഥയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇരുവരും ജോര്‍ജിയന്‍ സ്വദേശികളായ ടൂറിസ്റ്റുകളാണെന്ന് കരുതുന്നു. മയക്കുമരുന്ന് ഉപയോഗിച്ചതായും കണ്ടെത്തി. യുവതിയുടെ ബോധം തെളിഞ്ഞാല്‍ പരിഭാഷകരുടെ സഹായത്തോടെ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതില്‍ നിന്ന് കൊലപാതകത്തില്‍ ഒന്നിലേറെ പേര്‍ പങ്കാളികളായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. മരിച്ച യുവതിക്ക് ലൈംഗീക പീഡനമേറ്റിട്ടുണ്ടോയെന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അറിയാം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post a Comment
0 Comments