Type Here to Get Search Results !

Bottom Ad

പെരിയയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച പശുവളര്‍ത്തല്‍ കേന്ദ്രം നോക്കുകുത്തി

പെരിയ (www.evisionnews.in): ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച പശുവളര്‍ത്തല്‍ കേന്ദ്രം ആര്‍ക്കും വേണ്ടതെ അനാഥമായി കിടക്കുന്നു. പുല്ലൂര്‍ -പെരിയ പഞ്ചായത്തിലെ ആയംപാറ കാനം കോളനിയിലെ പശുവളര്‍ത്തല്‍ കേന്ദ്രമാണ് ആര്‍ക്കും വേണ്ടാതെ അനാഥമായി കിടക്കുന്നത്. 16 പശുക്കളെ ഒന്നിച്ചുകെട്ടാനുള്ള പശുവളര്‍ത്തല്‍ കേന്ദ്രം 1999ല്‍ അന്നത്തെ പട്ടികജാതി പട്ടികവര്‍ഗ വകുപ്പുമന്ത്രി കെ.രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. 

കോളനിവാസികള്‍ക്ക് 16 പശുക്കളെയും വിതരണം ചെയ്തു. എന്നാല്‍ രണ്ടു വര്‍ഷം നന്നായി പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് പശുക്കളില്ലാതായതോടെ കേന്ദ്രം അനാഥമാകുകയായിരുന്നു. കോളനിവാസികള്‍ക്ക് നല്‍കിയ പശുക്കള്‍ മിക്കതും രോഗം ബാധിച്ചും കുടിവെള്ളം കിട്ടതെയും ചത്തൊടുങ്ങിയതോടെ പുതിയത് വാങ്ങാനോ പശുവളര്‍ത്തല്‍ തുടങ്ങാനോ ഇവര്‍ക്കായില്ല. എന്നാല്‍ കന്നുകാലികളെ വിതരണം ചെയ്യാനോ പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനോ അധികൃതരാരും ശ്രമിച്ചില്ലെന്നും കോളനിവാസികള്‍ പറയുന്നു. ഒരു തവണ അധികൃതരെത്തി തൊഴുത്ത് അടച്ചുപൂട്ടുകയാണെന്ന് പറഞ്ഞതായി ഇവര്‍ പറയുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad