സുള്ള്യ: (www.evisionnews.in) വീട്ടമ്മയെ വെട്ടിക്കൊന്ന് സ്വര്‍ണ്ണം കവര്‍ന്നു. സുള്ള്യ ബെര്‍ഗുഡിയില്‍ ശനിയാഴ്ച പട്ടാപ്പകലാണ് സംഭവം. കര്‍ഷകനായ ജയരാമയുടെ ഭാര്യ വേദാവതി(45)യാണ് മരിച്ചത്.
ജയരാമയും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം. മക്കള്‍ ഇരുവരും സുള്ള്യക്ക് പുറത്താണ് പഠിക്കുന്നത്. ശനിയാഴ്ച ജയരാമ പുറത്തുപോയ സമയത്താണ് അജ്ഞാതര്‍ വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. അടുക്കളയിലാണ് ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. പോലീസ് അന്വേഷണം തുടങ്ങി.
keywords: house-wife-looted-gold-robbery-kills

Post a Comment
0 Comments