Type Here to Get Search Results !

Bottom Ad

സിനിമാ നിര്‍മാതാവും നടനുമായ അജയ് കൃഷ്ണന്‍ മരിച്ച നിലയില്‍


കൊല്ലം (www.evisionnews.in): സിനിമാ നിര്‍മാതാവും സീരിയല്‍ നടനുമായ തിരുമുല്ലാവാരം സ്വദേശി അജയ് കൃഷ്ണനെ (28) മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക പരാധീനതകള്‍ മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. 

ഉണ്ണി മുകുന്ദനും ആസിഫ് അലിയും നായകന്‍മാരായ അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് അജയ് കൃഷ്ണന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് ബിനിനസുകാരന്‍ കൂടിയായ നിര്‍മാതാവിന്റെ ആത്മഹത്യ. മങ്കി പെന്നിനു ശേഷം ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകളില്‍ ഹണി റോസ്, മുകേഷ്, ലെന, വിനയ് ഫോര്‍ട്ട് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad