Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് 'വൈദ്യുതി ബന്ദി'നെതിരെ സിപിഎം പ്രക്ഷോഭത്തിന്

കാസര്‍കോട് (www.evisionnews.in): നഗരം കൊടും ചൂടില്‍ വെന്തുരുകുന്ന സമയത്ത് ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ പേരില്‍ തുടര്‍ച്ചായി കാസര്‍കോട് പ്രദേശത്ത് വൈദ്യുതി കട്ട് ചെയ്യാനുള്ള കെഎസ്ഇബിയുടെ നീക്കത്തില്‍ സിപിഐ(എം) കാസര്‍കോട് ഏരിയ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. 

സംസ്ഥാനത്ത് എന്‍ട്രന്‍സ് പരീക്ഷ ആരംഭിക്കുന്ന സമയത്ത്തന്നെ വൈദ്യുതി മുടക്കാനുള്ള തീരുമാനം ഇവിടത്തെ വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇ-അനുമതി അടക്കമുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങളെ സമയബന്ധിതമായി ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വരുന്നു. നഗരത്തിലെ സര്‍ക്കാര്‍, സര്‍ക്കാരിതേര സ്ഥാപനങ്ങളിലേയും വ്യാപാര സ്ഥാപനങ്ങളിലേയും ജീവനക്കാരേയും പത്രസ്ഥാപന പ്രവര്‍ത്തനങ്ങളേയും വൈദ്യുതി മുടക്കം സാരമായി ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ കെഎസ്ഇബിയുടെ പ്രസ്തുത പ്രവൃത്തി മാറ്റിവെയ്ക്കണമെന്നും അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് സിപിഐ(എം) നേതൃത്വം നല്‍കുമെന്ന് ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad