Type Here to Get Search Results !

Bottom Ad

പൂച്ചയെ രക്ഷിക്കാന്‍ 90കാരന്‍ കിണറ്റിലിറങ്ങി കുടുങ്ങി: പ്രായംമറന്ന കളി വിനയായി


പിലിക്കോട് (www.evisionnews.in): രാത്രിമുഴുവന്‍ വളര്‍ത്തുപൂച്ച കിണറ്റിനകത്ത് അകപ്പെട്ടതില്‍ മനംനൊന്ത് 90കാരനായ വൃദ്ധന്‍ കിണറ്റിലിറങ്ങിയത് നാട്ടുകാര്‍ക്കും ഫയര്‍ഫോഴ്‌സിനും പൊല്ലാപ്പായി മാറി. പിലിക്കോട് പാടിക്കിലെ വിമുക്തഭടന്‍ കൂടിയായ മേക്കാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയാണ് പ്രായം മറന്ന് പഴയ പട്ടാളവീര്യം പുറത്തെടുത്തത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. 

ഇന്ത്യാ-പാക് യുദ്ധത്തില്‍ പങ്കെടുത്ത കൃഷ്ണന്‍ നമ്പൂതിരിയുടെ ആത്മവിശ്വാസം കിണറ്റിലിറങ്ങിയപ്പോള്‍ പരാജയപ്പെടുകയായിരുന്നു. കിണറ്റില്‍ പെട്ട പൂച്ചയെ കരയ്ക്കെടുക്കാന്‍ ആരെയും കിട്ടാത്തത് മൂലമാണ് സ്വയമങ്ങ് കിണറ്റിലിറങ്ങിക്കളയാമെന്ന് തീരുമാനിച്ചത്. തിങ്കളാഴ്ച രാവിലെ തൊഴിലാളികളെ അന്വേഷിച്ച് ഭാര്യ സുഭദ്ര അന്തര്‍ജനം അയല്‍പക്കത്തേക്കുപോയ നേരത്താണ് കൃഷ്ണന്‍ നമ്പൂതിരി അതിരുവിട്ട സാഹസത്തിന് മുതിര്‍ന്നത്.

തിരിച്ചെത്തിയ സുഭദ്ര ഭര്‍ത്താവിനെ കണ്ടില്ല. ഒടുവില്‍ കിണറ്റില്‍ പരിശോധിച്ചപ്പോഴാണ് ഭര്‍ത്താവ് അകപ്പെട്ട ധര്‍മസങ്കടം അറിഞ്ഞത്. ഉടന്‍ പരിസരവാസികളെ വിവരമറിയിച്ചു. തൃക്കരിപ്പൂരില്‍നിന്ന് അഗ്നിരക്ഷാസേനയും ചീമേനി പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ കിണറ്റിലിറങ്ങി വലയില്‍ ഇരുത്തി കൃഷ്ണന്‍ നമ്പൂതിരിയെ പുറത്തെടുക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad